ഇസ്ലാം എന്ന പദത്തിന്റെ അര്‍ത്ഥം സമാധാനം , കീഴ്‌വണക്കം, അനുസരണം എന്നൊക്കെയാണ്. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള നബിമാര്‍ക്ക് ദൈവം (അല്ലാഹു) അവതരിപ്പിച്ച് കൊടുത്ത അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മനുഷ്യന്‍ പൂര്‍ണ്ണമായും സ്വീകരിക്കുക എന്നതാണ് ഇസ്ലാം കൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ച് കൊണ്ട്, ദൈവം അവതരിപ്പിച്ച് തന്ന സന്ദേശവും പ്രവാചക സന്ദേശങ്ങളുമനുസരിച്ച് ജീവിക്കുന്നവനാണ് മുസ്ലിം.
മുഹമ്മദീയ മതം എന്നത് ഇസ്ലാമിനു യോജിച്ച പേരല്ല. അല്ലാഹു എന്നത് ജഗന്നിയന്താവിന്റെ അറബിയിലുള്ള നാമമാണ്. ബഹുവചന്മോ, സ്ത്രീലിംഗരൂപമോ ഇല്ലാത്ത ഒരു അറബി പദമാണ്.
ഇസ്ലാം ഒരു പുതിയ മതമല്ല, മനുഷ്യോല്പത്തി മുതല്‍, അതായത് ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള സകല പ്രവാചകന്മാര്‍ക്കും ദൈവം അവതരിപ്പിച്ചു കൊടുത്ത അതേ സന്ദേശം തന്നെയാണ്.
“(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.” (വി:ഖുര്‍ആന്‍ 3:84)
മുഹമ്മദ് നബി(സ) ക്ക് ദൈവം അവതരിപ്പിച്ച് കൊടുത്ത സന്ദേശം ഇസ്ലാമിന്റെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവും അന്തിമവും ആയ രൂപമാണ്.
ഇസ്ലമിന്റെ അഞ്ച് തൂണുകള്‍
താഴെ കൊടുത്തവയാണ് ഇസ്ലമിന്റെ അഞ്ച് തൂണുകള്‍
1. വിശ്വാസ പ്രഖ്യാപനം
അല്ലഹു അല്ലാതെ മറ്റാരും ആരാദ്യനക്കര്‍ഹനല്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകാണെന്നും വിശ്വാസത്തോടെ പറയുക. അതോടുകൂടി പ്രവാചകന്റെ ജീവിത മാതൃക പിന്‍പറ്റേണ്ടത് ഒരോ മുസ്ലിമിന്റെയും ബാദ്ധ്യതയാണ്.
അല്ലഹു അല്ലാതെ മറ്റാരും ആരാദ്യനക്കര്‍ഹനല്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകാണെന്നും വിശ്വാസത്തോടെ പറയുക. അതോടുകൂടി പ്രവാചകന്റെ ജീവിത മാതൃക പിന്‍പറ്റേണ്ടത് ഒരോ മുസ്ലിമിന്റെയും ബാദ്ധ്യതയാണ്.
2. നിസ്കാരം
ദിവസേന 5 നേരം അല്ലാഹുവിന്റെ മുമ്പില്‍ നിശ്ചിത രൂപത്തില്‍ അനുഷ്ഠിക്കേണ്ട ഒരു ആരാധനാ ക്രമമാണ് നിസ്കാരം. ഇത് ഹൃദയത്തെ ശുദ്ധീകരിക്കാനും തിന്മയില്‍ നിന്നും മോശ പ്രവര്‍ത്തികളില്‍ നിന്നും അകന്നു നില്‍കാനും സഹായിക്കുന്നു.
ദിവസേന 5 നേരം അല്ലാഹുവിന്റെ മുമ്പില്‍ നിശ്ചിത രൂപത്തില്‍ അനുഷ്ഠിക്കേണ്ട ഒരു ആരാധനാ ക്രമമാണ് നിസ്കാരം. ഇത് ഹൃദയത്തെ ശുദ്ധീകരിക്കാനും തിന്മയില്‍ നിന്നും മോശ പ്രവര്‍ത്തികളില്‍ നിന്നും അകന്നു നില്‍കാനും സഹായിക്കുന്നു.
3. സകാത്ത് (നിര്‍ബന്ധ ദാനം)
സമ്പത്തില്‍ നിന്നും ഒരു നിശ്ചിത വിഹിതം നിര്‍ബന്ധമായും പാവങ്ങള്‍ക്ക് ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കുക.
സമ്പത്തില്‍ നിന്നും ഒരു നിശ്ചിത വിഹിതം നിര്‍ബന്ധമായും പാവങ്ങള്‍ക്ക് ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കുക.
4. വ്രതാനുഷ്ഠാനം (റമസാന്‍ മാസത്തിലെ നോമ്പ്)
റമസാന്‍ മാസത്തില്‍ മുസ്ലിംകള്‍ പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങളും ദേഹേച്ഛകളും വര്‍ജിക്കണം. മാത്രമല്ല ദുഷ്ചിന്തകളില്‍ നിന്നും ദുര്‍വികാരങ്ങളില്‍ നിന്നും മുക്തരാവുകയും വേണം. എന്നാലേ വ്രതം പൂര്‍ത്തിയാവൂ. സ്നേഹം, ആത്മാര്‍ഥത, അര്‍പ്പണം, ത്യാഗസന്നദ്ധത എന്നീ ഗുണങ്ങള്‍ വ്രതം മുഖേന ഊട്ടിയുറപ്പിക്കുന്നു.
റമസാന്‍ മാസത്തില്‍ മുസ്ലിംകള്‍ പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങളും ദേഹേച്ഛകളും വര്‍ജിക്കണം. മാത്രമല്ല ദുഷ്ചിന്തകളില്‍ നിന്നും ദുര്‍വികാരങ്ങളില്‍ നിന്നും മുക്തരാവുകയും വേണം. എന്നാലേ വ്രതം പൂര്‍ത്തിയാവൂ. സ്നേഹം, ആത്മാര്‍ഥത, അര്‍പ്പണം, ത്യാഗസന്നദ്ധത എന്നീ ഗുണങ്ങള്‍ വ്രതം മുഖേന ഊട്ടിയുറപ്പിക്കുന്നു.
5. ഹജ്ജ് (മക്കയിലേക്കുള്ള തീര്‍ഥയാത്ര)
സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഓരോ മുസ്ലിമും തന്റെ ജീവിത കാലത്ത് ഒരിക്കലെങ്കിലും അനുഷ്ഠിക്കേണ്ട ഒന്നാണ് ഹജ്ജ്.
സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഓരോ മുസ്ലിമും തന്റെ ജീവിത കാലത്ത് ഒരിക്കലെങ്കിലും അനുഷ്ഠിക്കേണ്ട ഒന്നാണ് ഹജ്ജ്.
മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെ, അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി അവന്‍ പറഞ്ഞു തന്ന ഒരോ സല്‍ക്കര്‍മ്മങ്ങളും ആരാധന തന്നെയാണ്.
വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാകേണ്ടതും പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുമാണ്.
ഖുര്‍ആനും ഹദീസും
അല്ലാഹുവില്‍ നിന്നു ഏറ്റവും ഓടുവില്‍ അവതരിക്കപ്പെട്ട സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍. അതാണ് ഇസ്ലാമികാധ്യാപനങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാന സ്രോതസ്സ്. വിശ്വാസം, ധാര്‍മ്മികത, മനുഷ്യ ചരിത്രം, ആരാധന, വിജ്ഞാനം, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നീ രംഗങ്ങളില്‍ ഉത്തമ വ്യവസ്ഥകള്‍ രൂപീകരിക്കാനാവശ്യമായ എല്ലാ അധ്യാപനങ്ങളും വിശുദ്ധ ഖുര്‍ആന്‍ തരുന്നുണ്ട്.
മുഹമ്മദ് നബി(സ) നിരക്ഷരനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് വെളിപാടിലൂടെ ലഭിച്ച വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അനുയായികളെ കൊണ്ട് സ്വന്തം മേല്‍നോട്ടത്തില്‍ സ്വജീവിത കാലത്തു തന്നെ രേഖപ്പെടുത്തി വെച്ചു. വിശുദ്ധ ഖുര്‍ആന്‍ മൗലികവും സമ്പൂര്‍ണവുമായ രൂപത്തില്‍ അത് ഇറക്കിയ ഭാഷയില്‍ ഇന്നും നിലനില്‍ക്കുന്നു.
ഹദീസ് എന്നറിയപ്പെടുന്ന നബി വചനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ സഹചാരികളാല്‍ വസ്തുനിഷ്ഠമായി ശേഖരിക്കപ്പെട്ടവയാണ്. അവ ഖുര്‍ആനികാശയങ്ങള്‍ക്ക് വിശദീകരവും വ്യാഖ്യാനവും തരുന്നു.
ആരാധന
കേവലം അനുഷ്ഠാനത്തിനു വേണ്ടിയുള്ള അനുഷ്ഠാനമോ ആചാരത്തിനു വേണ്ടിയുള്ള ആചാരമോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിലെ അനുഷ്ഠാനങ്ങള്‍ ലക്ഷ്യബോധത്തോടെ രൂപപ്പെടുത്തിയവയാണ്. ഓരോ പ്രവൃത്തിക്കും പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ട്. അവ്വിതം ഉദ്ദേശ്യപൂര്‍ണമായ പ്രവൃത്തിക്കാണ് പ്രാധാന്യം. ദൈവാരാധന എന്നു പറഞ്ഞാല്‍ ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുക. അവന്റെ നിയമങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കുക. നന്മ പ്രോത്സാഹിപ്പിക്കുക, തിന്മ തടയുക, നീതി നടപ്പാക്കുക, ജനങ്ങളെ സഹായിക്കുക. അങ്ങനെ അല്ലാഹുവിനെ സ്നേഹിക്കുക എന്നതാണ്. ഈ ആശയം ഏറ്റവും ഉദാത്തമായ രീതിയില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു.
“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.”(വി:ഖുര്‍ആന്‍ 2:177)
ഇസ്ലാമിക ജീവിതരീതി
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും എല്ലാവരും പാലിക്കേണ്ട വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാം നല്‍കുന്നു. അവ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ധാര്‍മികവും ആത്മീയവുമായ സകല ജീവിത മേഖലകളെയും ചൂഴ്ന്നു നില്‍കുന്നു. ഭൂമിയില്‍ മനുഷ്യന്റെ ജീവിത ലക്ഷ്യമെന്തെന്നും തന്നോടുതന്നെയും തന്റെ ബന്ധുമിത്രാദികളോടും സമൂഹത്തോടും സഹജീവികളോടും സ്രഷ്ടാവിനോടുമുള്ള കടമകളെന്തെന്നും ഇസ്ലാം മനുഷ്യനെ ഉണര്‍ത്തുന്നു.
മുഹമ്മദ് നബി(സ)
മുഹമ്മദ് നബി(സ) അറേബ്യയിലെ മക്കയില്‍ ജനിച്ചു. ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. നാല്പതാം വയസ്സിലായിരുന്നു അദ്ദേഹത്തിനു ആദ്യ വെളിപാട് ലഭിച്ചത്. ഇസ്ലാം പ്രബോധനം ചെയ്യാന്‍ ആരംഭിച്ചതോടെ അദ്ദേഹത്തിനും അനുയായികള്‍ക്കും കഠിനമായ പീഢനങ്ങള്‍ നേരിടേണ്ടി വന്നു. അതിനാല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ ദൈവം അദ്ദേഹത്തോടു കല്പിച്ചു. 23 വര്‍ഷക്കാലം കൊണ്ട് പ്രവാചക ദൗത്യം അദ്ദേഹം പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് അറുപത്തിമൂന്നാം വയസ്സില്‍ മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതം ഖുര്‍ആനികാധ്യാപനങ്ങളുടെ സഫലീകരണമായിരുന്നതിനാല്‍ സകല മനുഷ്യര്‍ക്കും മാതൃകയായി ഭവിക്കുന്നു.
No comments:
Post a Comment