നബിയുടെ ജനനം. ബാല്യം, വളര്ച്ച, ജീവിതം
എ.ഡി. 577 ഏപ്രില്‍ 17(റ.അവ്വല്‍ 12)ന്അറേബ്യയിലെ മക്കയിലാണ് മുഹമ്മദ്നബി(സ) ജനിച്ചത്.പിതാവ് അബ്ദുല്ലാഹ്. മാതാവ് വഹബിന്റെ മകള്‍ ആമിന. കുടുംബംഖുറൈശ് വംശത്തിലെ ഹിശാം. അമാലിഖ്, ജുര്‍ഹും, ഖുസാഅ ഗോത്രങ്ങള്‍ക്കുശേഷംകഅബ പരിപാലിച്ച് പോന്നിരുന്ന മക്കയിലെഉന്നത തറവാട്ടുകാരായിരുന്നു ഹിശാം.
ജ• സമയത്തു തന്നെ ധാരാളം അത്ഭുതസംഭവങ്ങള്‍ ദൃശ്യമായി. അഗ്നി പൂജകരായപേര്‍ഷ്യക്കാര്‍ വര്ഷങ്ങളായി അണയാതെസൂ7#ിച്ചിരുന്ന തീകുണ്ഠം അണയുകയുംകഅ്ബയിലെ ബിംബങ്ങള് തകുത്തിവീഴുകയും ചെയ്തു. ജനിക്കുമ്പോള്‍ തന്നെകുഞ്ഞിന്റെ ചേലാകര്‍മം ചെയ്യപ്പെട്ടിരുന്നു. കണ്ണില്‍ സുറുമ എഴുതുകയും ശിരസ്സിലുംമേനിയുലും എണ്ണ പുരട്ടുകയുംചെയ്തുരുന്നു. ജനിച്ചയുടനെ പിതാമഹന്‍അബ്ദുല്‍ മുഥ്വലിബ് കുഞ്ഞിനെ പരിശുദ്ധകഅബയിലേക്ക് കൊണ്ട് പോകുകയുംമുഹമ്മദ്(വാഴ്തപ്പെട്ടവന്)ന്ന് നാമകരണംചെയ്യുകയും ചെയ്തു. താരതമ്യേനെഅറബികള്‍ക്കിടയില്‍ അപരിചിതമായിരുന്നുഈനാമം. തന്റെ പൗത്രന്‍ ആകാശത്തുംഭൂമിയുലും വാഴ്തപ്പെട്ടവനാകാന്താനാഗ്രഹിക്കുന്നുവെന്നാണ് ഇതേകുറിച്ച്അദ്ദേഹം മറുപടി പറഞ്ഞത്.
ബാല്യം, വളര്‍ച്ച.
പുതിയൊരു കുഞ്ഞ്് പിറന്നാല് കുഞ്ഞിനെഗ്രാമീണ സ്ത്രീകള്ക്ക് മുലകൊടുക്കാന്
ഏല്പക്കുന്നൊരു സമ്പ്രദായം അക്കാലത്ത്മക്കയിലുണ്ടായിരുന്നു. ഇതനുസരിച്ച്ബനുസഅദിലെ ഹലീമാബീവി(റ)മുഹമ്മദ്നബി(സ)യെ ഏറ്റെടുത്തു. ഇക്കാലയളവില്‍ഹലീമയുടെ വീട്ടില്‍ സമ്പല് സമൃദമാവുകയുംആടുമാടുകള് തടിച്ച് കൊഴുക്കുകയുംവൃക്ഷലതാതികള് അസാധാരണമാംവിധംപച്ചപിടിക്കുകയും ചെയ്തുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഇതേ കാലത്തുതന്നെയാണ്, ഹലീമാബീവിയുടെ മകനായജംറത്തിന്റെ കൂടെ ആടുമേക്കാന്പോയപ്പോള് അപരിചിതരായ മൂന്ന് വെള്ളവസ്ത്രധാരികളായവര് വന്ന് മുഹമ്മദ്നബി(സ)യുടെ നെഞ്ച് പിളര്ത്തിമാലിന്യത്തില് നിന്ന് മുക്തമാക്കുകയുംചെയ്തത്.ഈ സംഭവത്തിന് ശേഷംഹലീമാബീവി മുഹമ്മദ് നബി(സ)യെമാതാവിനു തന്നെ തിരിച്ച് നല്‍കി. അബ്‌സീനിയയില്‍നിന്ന് വന്ന ഏതാനും ജൂതപുരോഹിത•ാര്‍ പ്രവീചകരെ നോക്കിപിറുപിറുത്തതാണ് കാരണമെന്നുംപറയപ്പെടുന്നു.ഹലീമീബീവക്കു പുറമെസ്വന്തം മാതാവ് ഉമ്മു ഐമനുംസിവൈബയും അവിടത്തേക്ക് മുലകൊടുത്തിട്ടുണ്ട്.
ജീവിതം
മുഹമ്മദ് നബി(സ)യുടെ ജനനത്തിനു മുമ്പ്തന്നെ പിതാവ് ഇഹലോക വാസംവെടിഞ്ഞിരിന്നു. ആറാം വയസ്സില്‍ മാതാവുംമരണപ്പെട്ടു. അനന്തരം അഞ്ച്വര്‍ഷത്തോളം അബ്ദുല് മുഥ്വലിബുംതുടര്ന്ന് പിതൃവ്യന് അബൂഥാലിബും മുഹമ്മദ്നബി(സ)യെ വളര്‍ത്തി. അദ്ദേഹത്തിന്റെകൂടെ തന്റെ പന്ത്രണ്ടാം വയസ്സില് പ്രവാചകന്ശാമിലേക്ക് യാത്ര പോകുകയുണ്ടായി. ഈയാത്രയിലാണ് ബുസ്‌റയിലെബുഹൈറയെന്ന ക്രസ്ത്യന് പുരോഹിതന്മുഹമ്മദ് നബി(സ)യെ നോക്കി ഇത്വരാനിരിക്കുന്ന അവസാന പ്രവാചകന്‍തന്നയാണന്ന് പ്രവചിച്ചത്. കുഞ്ഞിനെജൂത•ാരുടെ കണ്ണില്‍ പെടാതെസൂക്ഷിക്കണമെന്നും ഉപദേശിച്ചു.
തന്റെ പതിനഞ്ചാം വയസ്സില് ഖുറൈശ്-ഖൈസ്-കിനാന ഗോത്രങ്ങള്ക്കിടയില്അരങ്ങേറിയ ഫിജാര് യുദ്ധത്തിലും പ്രമുഖഅറേബ്യന് ഗോത്രങ്ങള്ക്കിടയില് നടന്നഹില്ഫുല്ഫുളൂല് എന്ന ഉടമ്പടിയിലുംമുഹമ്മദ് നബി (സ) പങ്കെടുക്കുകയുണ്ടായി. പിന്നീട് വര്‍ഷങ്ങളോളം ഇടയവൃത്തിയിലുംഏകാന്തതയിലുമായി പ്രവാചകര്‍ ജീവിതംതള്ളിനീക്കി. എന്നാല്‍, ഇക്കാലയളവില്‍തന്നെ സമൂഹവുമായി പൂര്ണമായിഇടപഴകാനും സമൂഹത്തിന്റെ പ്രശ്നങ്ങള്മനസ്സിലാക്കാനും മുഹമ്മദ് നബി (സ) സമയംകണെ്ടത്തിയിരുന്നു. ഏറെ വൈകാതെജനങ്ങളുടെ ആദരവും സ്നേഹവുംപിടിച്ചുപറ്റാന് അവിടത്തേക്ക് കഴിഞ്ഞു. അല്‍അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നുആളുകള്‍ മുഹമ്മദ് നബി(സ)യെവിളിച്ചിരുന്നത്.
തന്റെ 25-ാം വയസ്സില്‍, മക്കയിലെപ്രമുഖവ്യാപാരിയും കുലീനയുമായിരുന്നഖദീജയുടെ വ്യാപാരാവശ്യാര്ത്ഥം മുഹമ്മദ്നബി (സ) ഒരിക്കല്‍ ശാമിലേക്കുപോവുകയുണ്ടായി. യാത്രയിലുടനീളം മേഘംപ്രവാചകര്‍ക്കു തണലിട്ടുകൊടുക്കുന്നതായിസഹയാത്രികനും ഖദീജയുടെ ഭൃത്യനുമായമയ്സറ ശ്രദ്ധിച്ചിരുന്നു. ഈ യാത്ര ഏറെലാഭകരമാവുക വഴി ഖദീജ മുഹമ്മദി(സ) ന്റെസത്യസന്ധതയില്‍ ആകൃഷ്ടയാവുകയുംവിവാഹാലോചന നടത്തുകയും ചെയ്തു. അങ്ങനെ നാല്‍പത്തഞ്ചുകാരിയായഖദീജയും ഇരുപത്തഞ്ചുകാരനായ മുഹമ്മദ്(സ) യും വിവാഹിതരായി. ഇരുപത്ഒട്ടകമായിരുന്നു മഹ്ര്‍. ഈ ദാമ്പത്യത്തില്‍മുഹമ്മദ് (സ)ക്ക് ആറു മക്കള്‍ പിറന്നു. രണ്ട്ആണ്‍മക്കളും നാലു പെണ്‍മക്കളും. ആണ്‍മക്കള്‍ ചെറുപ്പത്തില്‍ തന്നെമരിച്ചുപോയി. ഖദീജ (റ) വിയോഗംപ്രാപിക്കുന്നതുവരെ മുഹമ്മദ് നബി (സ) മറ്റൊരുവിവാഹബന്ധത്തിലേര്‍പെടുകയുണ്ടായില്ല.
പ്രവാചകരുടെ മുപ്പത്തിയഞ്ചാം വയസ്സിലാണ്ഖുറൈശികളുടെ കഅബാ പുനര്‍നിര്‍മാണമുണ്ടായത്. നിര്‍മാണ ശേഷംകഅബയുടെ ഹജറുല് അസ്വദന്ന പാവനശില യഥാസ്താനം പുന:സ്ഥാപിക്കേണ്ടത്ആരായിരിക്കണമെന്നതില്ഖുറൈശികള്ക്കിടയില് തര്ക്കംമൂര്ച്ചിക്കുകയും അവസാനം അല് അമീന്എന്ന് വിളിക്കപ്പെട്ടിരുന്ന മുഹമ്മദ് (സ) തന്നെപ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചു. ശിലസ്വന്തം കൈകൊണ്ട് ഒരു വിരിപ്പില് വെച്ച്ഓരൊ ഗോത്രാംഗത്തെയുംആവിരിപ്പുയര്ത്തി താന് തന്നെ കല്ലഅനാഛാദനം ചെയ്യുകയെന്നായിരുന്നുമുഹമ്മദ് (സ) നിര്‍ദേശിച്ച പരിഹാരം. പ്രവാചകര്‍ക്ക് സ്വസമുദാത്തിലുണ്ടായിരുന്നസ്വാദീനത്തിനും സ്വീകാര്യതക്കും ഏറ്റവുംവലിയ തെളിവായിരുന്നു ഈസംഭവം
No comments:
Post a Comment